ചിന്നക്കനാലിൽ കടുവയുടെ സാന്നിധ്യം. കൊളുക്കുമല ടൂറിസം മേഖലയ്ക്കു സമീപത്തു തമിഴ്നാട് അധീന മേഖലയിലാണ് കടുവയെ കണ്ടെത്തിയത്. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന റിയാസ് ആണ് ദൃശ്യം പകർത്തിയത്. പുൽമേടുകളുടെ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു റിയാസ്. ഇതിനിടെയാണ് കടുവയെ കണ്ടത്.