സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ വിദ്യാർത്ഥി യുവജന സംഗമം നടത്തി

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ വിദ്യാർത്ഥി യുവജനസംഗമം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി റ്റി.റ്റി. ജിസ്മോന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ അന്തസ്സ് കാത്തു സംരക്ഷിക്കുവാനും രാജ്ഭവനെ പോലും കാവിവൽകരിക്കുവാനുള്ള സംഘപരിവാർ അജണ്ടയെ ചെറുത്തു തോൽപ്പിക്കുവാൻ വിദ്യാർത്ഥി യുവജനങ്ങൾ ഒറ്റകെട്ടായിരംഗത്തുവരണമെന്നും ഇതിനായുള്ള പോരാട്ടമാണ് കേരളത്തിൻ്റെ തെരുവോരങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്നും ജിസ് മോൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് ആനന്ദ് വിളയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി സുനില്‍കുമാര്‍ സുരേഷ്, പ്രിന്‍സ് മാത്യു, വി.ആര്‍ ശശി, വി.കെ ധനപാല്‍, കെ.ജെ ജോയിസ്, സി.എസ് അജേഷ്, ഫെല്‍വിന്‍ അഗസ്റ്റിന്‍, സനീഷ് മോഹനന്‍, എന്നിവര്‍ പ്രസംഗിച്ചു.