അനധികൃത കയ്യേറ്റവും പാർക്കിങ്ങുകളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു

Nov 12, 2026 - 11:24
 0
അനധികൃത കയ്യേറ്റവും പാർക്കിങ്ങുകളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ  ഒഴിപ്പിച്ചു
This is the title of the web page

വണ്ടിപെരിയാർ : ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അയ്യപ്പഭക്തർക്ക് ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ആദ്യ നടപടിയാണ് റോഡ് അരികിൽ ഉള്ള അനധികൃത കയ്യേറ്റം അതോടൊപ്പം തന്നെ അനധികൃത പാർക്കിംഗ് എന്നിവ ഇത് പൂർണ്ണമായും ഒഴിപ്പിക്കണം എന്നുള്ള സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്.  ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഒപ്പം പോലീസ് വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് റവന്യൂ അധികൃതർ ദേശീയപാത അധികൃതർ എന്നിവരുടെ സംയുക്ത അഭിമുഖത്തിലാണ് ഒഴിപ്പിക്കൽ നടപടി നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലുടെ ദേശീയപാത കടന്നുപോകുന്ന 62 മൈൽ മുതൽ വരെയുള്ള ഭാഗത്തെ കയ്യേറ്റങ്ങളും അനധികൃത പാർക്കിംഗ് ആണ് ഒഴിപ്പിച്ചത് . റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടം ചെയ്ത വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റം കൂടാതെ അനന്തകൃത നിർമ്മാണങ്ങളും അധികൃതർ ഒഴിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ശബരിമല മണ്ഡലകാലത്ത് പ്രധാന എടുത്താവളമായ വണ്ടിപ്പെരിയാറിലെ സത്രം എന്നീ ഭാഗങ്ങളിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്കും അതോടൊപ്പം തന്നെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്കും സുഗമമായ യാത്ര സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് നടപടി ഉണ്ടായത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു.

Slide 1
Slide 2
Slide 1
Slide 2

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജിജോ മോൻ ടി ടി ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ മറ്റു ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ  ഒഴിപ്പിക്കലിന് നേതൃത്വം നൽകുകയും ചെയ്തു വരും ദിവസങ്ങളിലും നടപടി തുടരുമെന്നും അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow