കട്ടപ്പന വൈ എം സി എയുടെ കുടുംബ സംഗമവും പുതിയ വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും നടന്നു

Jul 10, 2025 - 08:02
 0
കട്ടപ്പന വൈ എം സി എയുടെ കുടുംബ സംഗമവും പുതിയ വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും നടന്നു
This is the title of the web page

കട്ടപ്പന വൈ എം സി എ യുടെ കുടുംബസംഗമവും പുതിയ വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്നു. കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈഎംസിഎ ഉപാദ്ധ്യക്ഷൻ കുര്യൻ തൂമ്പുങ്കൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് കേരളാ റീജിയണൽ സെക്രട്ടറി ഡോ. റജി വർഗീസ് നേതൃത്വം നൽകി. കട്ടപ്പന വൈഎംസി എയുടെ 2025-2026 വർഷത്തെ ഭാരവാഹികളായി പ്രസിഡൻ്റ് കെ.ജെ ജോസഫ് വൈസ് പ്രസിഡൻ്റുമാരായി ജോർജ് ജേക്കബ്,ലിനോ എസ് പീറ്റർ ജനറൽ സെക്രട്ടറി സൽജു ജോസഫ്, സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറാർ പി ഡി തോമസ് ജനറൽ കൺവീനർ രജിറ്റ് ജോർജ് എന്നിവരും

 വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാരായി പ്രയർ പ്രോഗ്രാമുകൾ പി എം ജോസഫ്, പാലിയേറ്റീവ് കെയർ ഒ എ തോമസ്, സ്പോർട്സ് ആൻഡ് ഗെയിംസ് ഷിബു ജോസഫ്, മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ജോർജി മാത്യു, വുമൺ ആൻ്റ് ചിൽഡ്രൺ വി.റ്റി. തോമസ്, പബ്ലിക് റിലേഷൻ ആൻ്റോ ഷെമിൽ , റീജിയണൽ പ്രോഗ്രാംസ് ഫിലിപ്പ് ജോസഫ്, ഓഡിറ്റർമാരായി യു.സി തോമസ് ,വികാസ് സഖറിയാസ് എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നോമിനേഷൻ കമ്മിറ്റി ചെയർമാൻ ജോർജുകുട്ടി പൗലോസ് പുതിയ ഭാരവാഹികൾക്ക് അനുമോദനം അർപ്പിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച വൈഎംസിഎ അംഗങ്ങളെ യോഗത്തിൽ അനുമോദിച്ചു. വൈഎംസി എ സംസ്ഥാന പബ്ലിക് റിലേഷൻ ചെയർമാൻ ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.

കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി മെറിറ്റ് അവാർഡ് വിതരണം നടത്തി. റവ വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പാ , റവ ഡോ ബിനോയി പി ജേക്കബ്, ഫാ ജിതിൻ വർഗീസ്, യു സി തോമസ്, സൽജു ജോസഫ് എന്നിവർ പ്രസംഗിച്ചു. ആസ്ട്രോ സംഗീത ബാൻ്റിൻ്റെ മ്യൂസിക് എൻ്റർടെയിൻമെൻ്റ് ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow