വണ്ടിപ്പെരിയാറിൽ മദ്യലഹരിയിൽ ജെസിബിയിൽ സ്റ്റൻഡിങ് ; മൂന്ന് പേർ പോലീസ് പിടയിൽ

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഒരുകോടി രൂപ ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഈ നവീകരണ പ്രവർത്തനങ്ങൾക്ക് ഇവിടത്തെ മണ്ണ് മാറ്റുന്നതിനും മറ്റുമായി കൊണ്ടുവന്ന ജെസിബിയാണ് ഇന്നലെ രാത്രി 3 യുവാക്കൾ മദ്യലഹരിയിൽ എടുത്ത് ഓടിച്ചത്. എന്നാൽ അവസാനം മദ്യലഗിരിയിൽ അബദ്ധം പറ്റിയതാണെന്ന് പോലീസിൽ ഇവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പശുമല സ്വദേശികളായ അരുൾ സ്റ്റീഫൻ ജിബിൻ എന്നിവർ ഇന്നലെ രാത്രിയിൽ വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് സമീപം എത്തി മദ്യപിച്ചു. തുടർന്ന് ഇതിൽ അരുൾ എന്നയാൾക്ക് ജെസിബി ഓടിക്കാൻ അറിയാമെന്ന് പറയുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരും ഇതാ കിടക്കുന്നു ജെസിബി ഓടിച്ച് കാണിക്ക് എന്നായി തുടർന്ന് ജെസിബിയിൽ മൂവരും ചേർന്ന് പരിശോധന നടത്തിയപ്പോൾ സാധാരണ താക്കോൽ വയ്ക്കുന്ന സ്ഥലത്ത് ജെസിബിയുടെ താക്കോലും ഉണ്ട്. പിന്നെ ഗ്രൗണ്ടിൽ ജെസിബി സ്റ്റാൻഡിങ് ആയിരുന്നു.
തുടർന്ന് റോഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയുടെ പടുതാ കീറുകയും ബഹളം കേട്ട് നാട്ടുകാരെത്തി ഇവരെ തടയുകയും ചെയ്തു .പിന്നീട് പോലീസിൽ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ മദ്യലഗിരിയിൽ വാശി കയറിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. തുടർന്ന് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വാഹന ഉടമയെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.
പിന്നെ വാഹന ഉടമയുമായി നടത്തിയ ചർച്ചക്കൊടുവിൽ വാഹന ഉടമ ജെസിബിക്കോ തങ്ങൾക്കോ മറ്റ് നാശനഷ്ടങ്ങൾ ഇല്ലാത്തതുകൊണ്ട് കേസ് വേണ്ട എന്ന് പറഞ്ഞു. എന്നാൽ സംഭവത്തിൽ പോലീസ് കേസെടുക്കുകയും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.