കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ജംഗ്ഷൻ വെട്ടിക്കുഴക്കവല റോഡിൽ വാഹന യാത്രികർക്ക് അപകട കെണിയായി റോഡരുകിലെ കലുങ്ക്

Jul 9, 2025 - 14:03
Jul 9, 2025 - 14:04
 0
കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ജംഗ്ഷൻ വെട്ടിക്കുഴക്കവല റോഡിൽ വാഹന യാത്രികർക്ക് അപകട കെണിയായി റോഡരുകിലെ കലുങ്ക്
This is the title of the web page

കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും വെട്ടിക്കുഴക്കവലയ്ക്ക് എത്തുന്ന റോഡിലാണ് കലുങ്ക് അപകട ഭീഷണി ഉയർത്തുന്നത്. ഈ റോഡിൻറെ പ്രധാന വളവിന്റെ ഭാഗത്താണ് കലുങ്ക് നിലകൊള്ളുന്നത്. ഈ കലുങ്കിന്  സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻറെ സംരക്ഷണ ഭിത്തിയും ഉണ്ട് .ഇതിന് രണ്ടിനും ഇടയിലായി രണ്ടടി വീതിയിലും ആറടി താഴ്ചയിലും ഉള്ള വലിയ കുഴിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിന് സമീപത്ത് കാടുപടലങ്ങൾ അടക്കം വളർന്നു നിൽക്കുന്നുമുണ്ട്. കൂടാതെ സുരക്ഷ സംവിധാനങ്ങളും ഇല്ല. ഇതുവഴി കടന്നുപോകുന്ന വാഹനാ യാത്രകൾക്ക് ഈ അപകട കെണി ദൃശ്യമാകത്തുമില്ല. വേഗതയിൽ വാഹനം വരുമ്പോൾ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞദിവസം ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കാണ് ഏറ്റത്. വാഹനം ഈ കുഴിയിൽ വീണ് പൂർണമായും നശിച്ചു .റോഡിന് ഈ ഭാഗത്ത് മതിയായ വീതിയുമില്ല. രണ്ട് വളവുകളുള്ളതിനാൽ എതിർ ദിശയിൽ നിന്ന്  വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമേ വാഹന ഡ്രൈവർമാർക്ക് ദൃശ്യമാകുന്നുള്ളൂ .ഇതാണ് അപകടത്തിന് കാരണങ്ങളിൽ ഒന്ന്. വിഷയത്തിൽ അടിയന്തര പരിഹാരം കണ്ട് പ്രദേശത്തെ അപകട ഭീഷണിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട പ്രദേശവാസികൾ രംഗത്ത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow