ഇടുക്കി റവന്യൂ ജില്ല ശാസ്ത്രമേള ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. 12,13 തീയതികളിലായി നടക്കുന്ന ശാസ്‌ത്രമേളയിൽ 7 ഉപജില്ലകളിൽ നിന്നും രണ്ട് ദിവസങ്ങളിൽആയി ഏകദേശം 2000 ത്തോളം കുട്ടികൾ പങ്കെടുക്കും.
2026 -27 അധ്യയന വർഷത്തെ റവന്യൂജില്ലാ ശാസ്ത്രമേള നവംബർ മാസം 12,13 തീയതികളിലായി സെൻ്റ് ഇരട്ടയാർതോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ളിൽ നടക്കുകയാണ്. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം,ഐടി, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങളിൽ ആണ് മേളകൾ നടത്തപ്പെടുന്നത്.ഒന്നാം ദിവസം സയൻസ്, സോഷ്യൽ സയൻസ്, ഐടി, ഗണിതം, എന്നീ മേളകളാണ് സമയബന്ധിതമായി നടക്കുന്നത്.
രണ്ടാം ദിവസമായ പതിമൂന്നാം തീയതി പ്രവൃത്തി പരിചയമേളയും ആണ് നടത്തപ്പെടുന്നത്. കുട്ടികൾക്കും രഫീഷ്യൽസിനും വോളണ്ടിയേഴ്‌സിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയാണ് ശാസ്ത്ര മേള സംഘടിപ്പിച്ചിരിക്കുന്നത് . ഏകദേശം 200 ഒഫീഷ്യൽസും 100 വളണ്ടിയർമാരും ശാസ്ത്രമേളയുടെ നടത്തിപ്പിൽ പങ്കാളികളാകും . ശാസ്ത്രമേളയിൽ എല്ലാവർക്കും ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹാർദമായി മേള സംഘടിപ്പിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് .



