കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തല ഏകാരോഗ്യ മീറ്റംഗ് കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ നടത്തി

കാഞ്ചിയാർ ഗ്രാമ പഞ്ചായത്തുതല ഏകാരോഗ്യ മീറ്റംഗ് കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ നടത്തി. സർവ്വ സസ്യ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഭൂമി. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും, മനുഷ്യരുടെയും ആരോഗ്യം കോർത്തിണക്കി ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏകാരോഗ്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഭൂമിയിലെ സർവജീവജാലങ്ങളും ആരോഗ്യത്തോടെ ജീവിക്കുകയും അടുത്ത തലമുറക്ക് ആരോഗ്യമുള്ള ഭൂമി കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെയും ലോകരോഗ്യ സംഘടനയുടെയും നിർദേശാനുസരണമാണ് ഏകലോകം ഏകാരോഗ്യം പദ്ധതി ലോകത്ത് നടപ്പിലാക്കി വരുന്നത്. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ പമ്പാ നദിതട തീര ജില്ലകളായ ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഏകാരോഗ്യം നടപ്പിലാക്കിവരുന്നത്.
ആരോഗ്യമുള്ള കാഞ്ചിയാർ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ വെച്ച് ഏകാരോഗ്യത്തിന്റെ കാഞ്ചിയാർ പഞ്ചായത്തുതല മീറ്റിംഗ് നടന്നു, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. അമൽ ജോ വിഷയാവതരണം നടത്തി.
പഞ്ചായത്ത് മെമ്പർമാരായ ജോമോൻ തെക്കേൽ, ബിന്ദു മധുക്കുട്ടൻ, രമ മനോഹരൻ, യോഗത്തിൽ വിവിധ ഡിപ്പാർട്മെന്റുകൾ, ഹരിതകർമസേന, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ADS, CDS ചെയർപേഴ്സൺ, വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന ചർച്ചയിൽ കുര്യൻ മൂഴയിൽ, ജോസ് വേലംപറമ്പിൽ, ഷാജി പി കെ, സ്നേഹ സേവ്യർ, സിസ്റ്റർ റ്റാനിയ, ഡോ. ആദർശ്, യദുകൃഷ്ണ എന്നിവർ പങ്കെടുത്തു. വരുന്ന ഒരു വർഷത്തേക്കുള്ള ഏകാരോഗ്യ പദ്ധതി കാഞ്ചിയാർ പഞ്ചായത്ത് പ്ലാൻ ചെയ്തു. മുഴുവൻ മേഘലയിലും രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുന്നതിനും, വാർഡ് തലത്തിൽ പ്രവർത്തനം ശാ ക്തീകരിക്കുന്നതിനും തീരുമാനിച്ചു. മീറ്റിംഗിന് അനീഷ് ജോസഫ്, വിജിത വി എസ്, നിഖിത പി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.