കട്ടപ്പന നഗരസഭ ഇന്ത്യൻ ദേശീയ പതാകയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബിഎംഎസ് പ്രവർത്തകർ രംഗത്ത്

കട്ടപ്പന നഗരസഭ ഇന്ത്യൻ ദേശീയ പതാകയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബിഎംഎസ് പ്രവർത്തകർ രംഗത്ത്.വളരെ ആദരവോടെ സംരക്ഷിക്കേണ്ട ദേശീയ പതാക കീറിയതും നിറം മങ്ങിയതും ആണെന്നാണ് പ്രവർത്തകർ പറയുന്നത്.കട്ടപ്പന നഗരസഭ കാര്യാലത്തിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിലാണ് ദേശീയ പതാക മുഷിഞ്ഞ് കീറിയ നിലയിൽ കാണുന്നത്.
ഇന്ത്യൻ ദേശീയ പതാകയെ ഒരാളുടെ രാഷ്ട്രത്തോടുള്ള കൂറിന്റെ പ്രതീകമായും ഒരു വികാരവുമായുമാണ് കണക്കാക്കുന്നത്.രാജ്യത്തെ ഓരോ വ്യക്തിയും അതിനെ ബഹുമാനിക്കുകയും വേണം. ഇന്ത്യൻ ദേശീയ പതാകയുടെ മഹത്വം സംരക്ഷിക്കുന്നതിനായി അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.