സംസ്ഥാനത്ത് ഈ മാസം 22 മുതൽ സ്വകാര്യബസ് പണിമുടക്ക്
വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തും.ഈ മാസം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബസ് ഉടമകളുടെ സംഘടനയുടെ തീരുമാനം. ഇക്കാര്യത്തിൽ ചർച്ചയ്ക്ക് പോലും മന്ത്രി കെ ബി ഗണേഷ് കുമാർ തയ്യാറായില്ലെന്നും ബസ് ഉടമകളുടെ സംഘടന ആരോപിക്കുന്നു.



