ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി മെത്രാസനത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണവും ഐക്യദാർഢ്യ ജ്വാലയും 7 ന്

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി മെത്രാസനത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണവും ലഹരിവിരുദ്ധ ഐക്യദാർഢ്യ ജ്വാലയും 2025 ജൂലൈ 7 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് കട്ടപ്പന മുനിസിപ്പാലിറ്റി മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്താ സഖറിയ മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. വിവിധ രാഷ്ട്രീയ സാമൂദായിക മതനേതാക്കന്മാർ, യുവജനപ്രസ്ഥാനം കേന്ദ്ര തല ഭാരവാഹികൾ ഈ സന്ദേളനത്തിന് ആശംസകൾ അറിയിച്ച് സംസാരിക്കുന്നതാണ്.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജാതിമത വർഗ്ഗ ഭേതമെന്യേ ജ്വാല തെളിയിക്കും.പീരുമേട് മാർ ബസ്സേലിയോസ് എൻജീനീയറിംഗ് കോളേജിലെയും, പുളിയൻ മല ക്രൈസ്റ്റ് കോളേജിലെയും വിദ്യാർത്ഥികളും വിവിധ ഇടവകളിലെ യുവജനപ്രസ്ഥാനം അംഗങ്ങളും അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടികളും നടത്തപ്പെടുന്നതാണ്