ഇടുക്കി തൂക്കുപാലത്ത് ഓട്ടോ റിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം ; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മർദിച്ചത് കൊണ്ടുള്ള മനോവിഷമം മൂലമെന്ന് ആരോപണം, സി ഐ ടി യു പ്രവർത്തകർ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു

തൂക്കുപാലത്ത് വർഷങ്ങളായി ഓട്ടോ റിക്ഷ ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ആളാണ് സോണി ജോസഫ്. കഴിഞ്ഞ ദിവസം ടൗണിൽ പ്രവർത്തിയ്ക്കുന്ന സോണി ഫിഷറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായി ഇയാൾ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ജീവനക്കാർ ഇയാളെ മർദിച്ചതയാണ് ആരോപണം. ഇതേ തുടർന്ന് ഉണ്ടായ മനോവിഷമത്തെ തുടർന്ന് സോണി രാത്രിയോടെ ജീവൻ ഒടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപെട്ടാണ് സി ഐ ടി യു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.തുടർന്ന് നെടുംകണ്ടം പോലീസിന്റെ സാനിധ്യത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു. ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിയ്ക്കും. പരേതനായ സോണിയുടെ സംസ്കാരം നടന്നു.