കട്ടപ്പന കല്ലുകുന്ന് എ ഡി എസിന്റെ 27-ാം വാർഷികം നടന്നു.

കല്ലുകുന്ന് അങ്കണവാടി ഓഡിറ്റോറിയത്തിൽ വച്ചാണ് കല്ലുകുന്ന് എ ഡി എസ് വാർഷികാഘോഷം സംഘടിപ്പിച്ചത്.ADS ചെയർപേഴ്സൺ മിനി രവി അധ്യക്ഷയായിരുന്നു.നഗരസഭാ കൗൺസിലർ ധന്യ അനിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സി ഡി എസ് 1 ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജോളി രാമകൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ SSLC, +2, ഡിഗ്രി പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേ അനുമോദിച്ചു.
യോഗത്തിൽ 70 വയസ് കഴിഞ്ഞ അംഗങ്ങളേ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു.പ്രസന്ന രാജേന്ദ്രൻ,രജിരവി,പ്രിയ സന്തോഷ്,രാധിക രാജൻ, ഭാനുമതി രാജൻ,ബിനാ ബിനു,ബിന്ദു സജി,ബിനാ ഷാജി എന്നിവർ സംസാരിച്ചു.