നവാഗതർക്കു സ്വാഗതമേകി ‘നോവ ഇനിഷ്യോ’; ഹോളി ക്രോസ് കോളജിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ഹോളി ക്രോസ് കോളേജ് പുറ്റടിയിൽ വിജ്ഞാനോത്സവ പരിപാടിയായ ‘നോവ ഇനിഷ്യോ’ ഉദ്ഘാടനം ചെയ്തു.. പരിപാടിയുടെ കോളേജ്തല ഉദ്ഘാടനം കോളേജ് ചെയർമാൻ അഭിവന്ദ്യ ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടികൾക്ക് കോളജ് മാനേജർ എം.കെ. സ്കറിയ അദ്ധ്യക്ഷത വഹിച്ചു.കോളജ് വൈസ് പ്രിൻസിപ്പൽ മെൽവിൻ എൻ വി സ്വാഗത പ്രഭാഷണം നടത്തി.
പിടിഎ പ്രതിനിധി ജയകുമാർ, ഹോളി ക്രോസ് ട്രസ്റ്റ് അംഗം മോളി സ്കറിയ, അധ്യാപക പ്രതിനിധി ബിബിൻ കെ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിജ്ഞാനോത്സവ സംസ്ഥാനതല ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ തത്സമയം പ്രദർശിപ്പിച്ചു.