കട്ടപ്പന തൂങ്കുഴി അങ്കണവാടിയില്‍ പരീക്ഷാവിജയികളെ അനുമോദിച്ചു

കട്ടപ്പന തൂങ്കുഴി അങ്കണവാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോജ് മുരളി അധ്യക്ഷനായി.
വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.ഷാജി വെള്ളംമാക്കല്‍, ഓമന ജനാര്‍ദനന്‍, ടെസി ടോണി, ഡെയ്സി ബെന്നി, സാബു കുര്യന്‍, സജി കോലോത്ത്, കണ്ണന്‍ ഭൂപതി എന്നിവര്‍ സംസാരിച്ചു.