ഇടുക്കി നഴ്സിംഗ് കോളേജ് പ്രവർത്തനം അംഗീകാരത്തോടെ : മന്ത്രി റോഷി

Jun 29, 2025 - 17:25
 0
ഇടുക്കി നഴ്സിംഗ് കോളേജ് പ്രവർത്തനം അംഗീകാരത്തോടെ : മന്ത്രി റോഷി
This is the title of the web page

ചെറുതോണി : പുതുതായി ആരംഭിച്ച ഇടുക്കി ഗവ നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നത് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ ആണെന്നും ഇത് സംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഗങ്ങൾ തികച്ചും വസ്തുത വിരുദ്ധമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.2023-24 വർഷത്തിൽ കോളേജ് അനുവദിച്ച സമയത്ത് നഴ്സിംഗ് കൗൺസിലിന്റെ പരിശോധനകൾ പൂർത്തിയായിരുന്നില്ല എന്നാൽ സർക്കാർ നഴ്സിംഗ് കോളേജ് അനുവദിച്ചതോടെ പരിശോധനകൾ അടിയന്തിരമായി നടത്തുകയും 2023 സെപ്റ്റംബറിൽ 60 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് 2024-25 ലും അടുത്ത ബാച്ചിലേക്ക് 60 കുട്ടികൾക്ക് പ്രവേശനം നൽകി പഠനം നടന്നു വരുന്നു.സംസ്ഥാനത്ത് പുതുതായി ആരംഭിച്ച നഴ്സിംഗ് കോളേജുകൾക്ക് എല്ലാം ബാധകമായ വിഷയം ആയതിനാൽ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ റീ റെഗുലറൈസ് ചെയ്ത് കത്ത് നൽകണം എന്ന് മാത്രമാണ് നിർദേശിച്ചിട്ടുള്ളത്.അതിന് ആവശ്യമായ നടപടികൾ ഇതിനോടകം സ്വീകരിച്ച് കഴിഞ്ഞു .ഇത് സ്വഭാവിക നടപടി ക്രമങ്ങൾ മാത്രമാണ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഴ്സിംഗ് കോളേജിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ഒരുക്കുന്നതിന് മെഡിക്കൽ കോളേജിന്റെ സ്ഥല സൗകര്യങ്ങൾ താത്കാലികമായി അനുവദിച്ച് നൽകുന്നതിന് ഇന്നലെ ചേർന്ന മെഡിക്കൽ കോളേജ് എച്ച്.എം.സി എക്സിക്യൂട്ടീവ് യോഗം തീരുമാനം എടുത്തിട്ടുണ്ട് .നിർമാണം നടത്തേണ്ട സ്ഥല സൗകര്യങ്ങൾ വില ഇരുത്തുന്നതിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി .ഇതോടൊപ്പം കോളേജിന് ആവശ്യമായ ബസ് നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow