കഴിഞ്ഞ നാല് ദിവസമായി പെരിയാർ ചോറ്റുപാറയിൽ വെള്ളത്തിൽ കുടുങ്ങിയ വളർത്തു നായക്ക് രക്ഷകനായി സുന്ദർ കണ്ണൻ

മഴ പെയ്ത് തുടങ്ങിയതോടെ ക്രമാതീതമായി പെരിയാർ ചോറ്റുപാറ കൈത്തോട്ടിലും ജലനിരപ്പ് ഉയർന്നിരുന്നു. ഈ സമയം വളർത്തു നായ വെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് സെന്റ് ജോസഫ് സ്കൂളിന് സമീപത്തായുള്ള ചെറിയ തുരുത്തിൽ കയറി നിൽക്കുകയും ചെയ്തു. ഒരു വശത്ത് വെള്ളവും മറുവശത്ത് 25 അടിയോളം ഉയരമുള്ള കല്ലുകെട്ടുമാണ്.
തുടർന്ന് സ്കൂളിലെ സെക്യൂരിറ്റിയും ഇതുവഴി നടന്നു വന്ന വഴി യാത്രക്കാരനും ഇത് കാണുകയും സമൂഹമാധ്യമങ്ങൾ അടക്കം ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സുന്ദർ കണ്ണൻ വളർത്തു നായക്ക് രക്ഷകനായി എത്തിയത്. സുന്ദർ കണ്ണൻ തോട്ടിലിറങ്ങി വളർത്തു നായയെ കരക്കെത്തിച്ചു.