കാഞ്ചിയാർ അയ്യപ്പൻകോവിൽ പരപ്പിൽ കാട്ട്പന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ

Jun 28, 2025 - 14:47
 0
കാഞ്ചിയാർ അയ്യപ്പൻകോവിൽ പരപ്പിൽ കാട്ട്പന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ
This is the title of the web page

കാഞ്ചിയാർ അയ്യപ്പൻകോവിൽ പരപ്പിൽ കാട്ട്പന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ.വിളവെടുക്കാറായ ഏലച്ചെടികളാണ് കാട്ട് പന്നികൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. കെ ചപ്പാത്ത് ഇടശേരിക്കാട്ടിൽ ലിൻസിൻ്റെ അയ്യപ്പൻകോവിൽ പരപ്പിലെ 2 ഏക്കർ കൃഷിയിടത്തിലെ ഏലച്ചെടികളാണ് പന്നിക്കൂട്ടം കുത്തി നശിപ്പിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലിൻസ് വീട്ടിൽ കാവലുണ്ടങ്കിലും കാട്ട് പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ പ്രാണഭയമുള്ളതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രദേശത്ത് കാട്ട് പന്നികളുടെ ശല്യം കാരണം കർഷകർ ആത്മഹത്യാ ഭീഷണിയിലാണ്. കാട്ട് പന്നികളെ അമർച്ച ചെയ്യാൻ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കർഷകർ കൃഷിയിറക്കുന്നത് കാട്ടുപന്നികൾ വിളവെടുക്കുന്ന അവസ്ഥയിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കപ്പ, കാച്ചിൽ,ചേമ്പ്, ചേന തുടങ്ങിയ കൃഷികളെല്ലാം കാട്ട് പന്നിശല്യം കാരണം കർഷകർ ഉപേക്ഷിച്ചു. ഏലവും മറ്റ് കൃഷികളും മാത്രമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഏലത്തിൻ്റെ ചുവട്ടിൽ വളമിടുന്നതിനാൽ ധാരാളം വിരകൾ ഉണ്ടാവും. ഇതോടെ കാട്ടുപന്നികൾ ഏലത്തിൻ്റെ ചുവട് മാന്തി വിരകൾ കഴിക്കും. ഇതുകാരണം ഏലച്ചെടികൾക്ക് കേടും ഉണ്ടാവും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാട്ട് പന്നി മാന്തും എന്ന് കരുതി വളം ഇടാതിരിക്കാനും കഴിയില്ല. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സന്ധ്യ കഴിഞ്ഞാൽ പിന്നെ പ്രദേശം പന്നികളുടെ കൈയിലാണ് . പുറത്തിറങ്ങിയാൽ ജീവന് തന്നെ ഭീഷണിയാണിവ. അക്രമ സ്വഭാവമുള്ള പന്നികളാണ് കൃഷിയിടത്തിൽ നാശം വിതക്കാൻ എത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് ഈ പന്നികൾ കൃഷിയിടത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സന്ധ്യക്ക് പടക്കം പൊട്ടിച്ച ശേഷം മാത്രമെ പുറത്തിറങ്ങാൻ കഴിയൂ. കടം മേടിച്ചും ലോണെടുത്തും പരിപാലിക്കുന്ന ഏലമാണ് പന്നികൾ മാന്തി നശിപ്പിക്കുന്നത്. കാട്ട് പന്നികൾ കാരണം കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് അയ്യപ്പൻകോവിലിൽ ഉണ്ടായിരിക്കുന്നത്. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ഇവിടെ ജീവിതം തന്നെ അസാദ്യമാകും.ആശങ്ക ഒഴിയാതെ കർഷകർ.

What's Your Reaction?

like

dislike

love

funny

angry

sad

wow