ഡീൻ കുര്യാക്കോസ് എം പി യുടെ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

തൊടുപുഴ - ഡീൻ കുര്യാക്കോസ് എംപി വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സ്കൂളുകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ വെച്ച് നടത്തി. സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്കൂളുകളിലെ കുട്ടികൾക്കാണ് മെറിറ്റ് അവാർഡ് വിതരണം ചെയ്തത്.
പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ച നിയമസഭാമണ്ഡലത്തിലെ സ്കൂളുകൾക്കും ചടങ്ങിൽ അവാർഡുകൾ നൽകി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സിനിമാ താരം ജോസുകുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, അധ്യാപക-രക്ഷകർതൃ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ മുതലായവർ ചടങ്ങിൽ പങ്കെടുത്തു. അവാർഡ് വിതരണത്തോടനുബന്ധിച്ച് സൈലം ലേണിംഗ് സെൻററിൻറെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.