കുമളിയിൽ ചാക്കുകണക്കിന് പാൻമസാലയുമായി മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

കുമളി നഗരത്തിൽ മൊത്ത വിതരണത്തിന് എത്തിച്ച 12 ചാക്ക് പാൻമസാലയുമായി വിതരണക്കാരൻ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കീസ് മൻസിലിൽ റഫീഖ് (52) ആണ് അറസ്റ്റിലായത്. കാറിൽ നടന്ന് വിൽപ്പന നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുമളി സി ഐ പി എസ്.സുജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ നിന്നും കുമളി അതിർത്തി വഴി കടത്തിയവയാണ് പാൻമസാല . ജില്ലയിലെ വിവിധയിടങ്ങളിൽ കടകളിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി. ഹാൻസ് , കൂൾ, ഗണേഷ് എന്നിവയാണ് പിടിച്ചെടുത്തത്. എസ് ഐ മാരായ ജെഫി ജോർജ്, അനന്ദു സുനിൽ കുമാർ,ഹാഷിം, എസ് സിപിഒ ഷൈനു, സിപിഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.