മാലിന്യവും തള്ളി പിഴയും ഒടുക്കിയില്ല നിയമ നടപടിയുമായി ഇരട്ടയാർ പഞ്ചായത്ത്

പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയതിന് പിഴയിട്ട വ്യക്തി പിഴയടക്കാത്തതിനെ തുടർന്ന് നിയമ നടപടിയുമായി ഇരട്ടയാർ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ കുപ്പച്ചാംപടി ഞാറക്കവല പഞ്ചയത്ത് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളിയിരുന്നു
. ഗാർഹിക മാലിന്യങ്ങളും , കീടനാശിനി ബോട്ടിലുകളുമാണ് തള്ളിയത്. മാലിന്യം തള്ളിയ പെരുന്തൊട്ടി പ്രകാശ് വലിയ കല്ലുങ്കൽ ബിബിൻ ഡൊമിനിക്കിന് പഞ്ചായത്ത് പിഴയിട്ട് നോട്ടീസ് നൽകി. 5000 രൂപയാണ് പിഴയിട്ടത്. എന്നാൽ പിഴയടക്കാത്തതിനെ തുടർന്നാണ് പ്രതിയിൽ നിന്നും പിഴയീടാക്കാൻ നിയമ നടപടികൾ സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.