മുല്ലപ്പെരിയാർ ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ട് നാളെ തുറന്നേക്കും

Jun 27, 2025 - 10:02
 0
മുല്ലപ്പെരിയാർ ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ട് നാളെ തുറന്നേക്കും
This is the title of the web page

 മുല്ലപ്പെരിയാർ അണ ക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 134.60 അടിയിലെത്തി. അണ ക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിർദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് നൽകി. ജല നിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെ ട്ട് തുറക്കാനാണ് തമിഴ്‌നാട് തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവിലെ റൂൾകർവ് പ്രകാ രം 136 അടി വെള്ളമാണ് തമി ഴ്‌നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണ ക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 135 അടിയിൽ താഴെയാണ് ജലനിരപ്പെന്നതിനാൽ തമിഴ്‌നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നില വിൽ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.നീരൊഴുക്ക് വർധിച്ച് അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാലും, പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്ന തിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

72 അടി പരമാവധി സംഭര ണശേഷിയുള്ള വൈഗ അണ ക്കെട്ട് ഇപ്പോൾ തുറന്നിരിക്കു കയാണ്. സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.2021 ഡിസംബറിൽ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, മുല്ലപ്പെരിയാർ അണ ക്കെട്ടിൽനിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow