ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക് ; മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു തെറിപ്പിച്ചത്

Jun 13, 2025 - 12:54
 0
ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക് ; മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു തെറിപ്പിച്ചത്
This is the title of the web page

 വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിയെ ആണ് കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി മൗണ്ട് എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിൽ കളപറിച്ചു കൊണ്ടിരുന്ന അന്തോണി വീട്ടിൽ നിന്നും കൊണ്ടുവന്നിരിക്കുന്ന ചായ കുടിക്കുന്നതിന് വേണ്ടി റോഡരികിലേക്ക് ഇറങ്ങുകയും ഈ സമയം വനത്തിലേക്ക് തിരികെ പോവുകയായിരുന്ന കാട്ടാന അന്തോണിയെ ആക്രമിക്കുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അക്രമണത്തിൽ തലയ്ക്കും കൈക്കും കാലിനും ഗുരുതരപരിക്കാണ് അന്തോണിക്ക് ഏറ്റത്. 60 വയസുണ്ട് ഇയാൾക്ക്.കനത്ത മൂടൽമഞ്ഞ് കാരണം ഇതുവഴി കാട്ടാന എത്തിയത് അന്തോണി കണ്ടിരുന്നില്ല. തുടർന്ന് കൂടെയുള്ള തൊഴിലാളികൾ അന്തോണിയെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

 കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുകളിലായി വണ്ടിപ്പെരിയാർ മൗണ്ട് സത്രം പ്രദേശത്തെ എസ്റ്റേറ്റ് സ്വകാര്യ ഉടമസ്ഥയിലുള്ള തോട്ടങ്ങളുടെ ഉൾപ്പടെ കൃഷികൾ നശിപ്പിക്കുന്ന കാട്ടാനക്കൂട്ടം സ്ഥിരമായി മേഖലയിൽ എത്തുന്നു.ഇത് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അതിന്റെ ഫലമാണ് ഇന്ന് അന്തോണിയെ ആക്രമിച്ചത് എന്ന് പ്രദേശവാസികൾ വിജയകുമാർ പറയുന്നു.

 കാട്ടാന കൂട്ടം ആയതുകൊണ്ടാണ് മുന്നേ വരികയായിരുന്നു കാട്ടാന അന്തോണിയെ തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചത്.  ഒറ്റയാൻ ആയിരുന്നെങ്കിൽ അന്തോണിയുടെ ജീവൻ തൽക്ഷണം നഷ്ടമായേനെ. ഇങ്ങനെ നിരന്തരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും യാതൊരു അനക്കവും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്ന വ്യാപക പ്രതിഷേധമാണ് ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow