വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ; യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് ആർ വിഘ്നേഷിന് തലയ്ക്ക് പരിക്കേറ്റു

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്നിടത്ത് ഒളി ക്യാമറയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ്റ്റേഷനിലേക്ക് നടത്തിയ പ്രതിധേമാർച്ചിനിടയിലുണ്ടായ സംഘർത്തിലാണ് യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് R വിഘ്നേഷിന്റെ തലയ്ക്ക് പരിക്കേറ്റത്. പോലീസ് ലാത്തി ഉപയോഗിച്ച് വിഘ്നേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക പരിക്കേറ്റ R വിഘ്നേഷിനെ വണ്ടിപ്പെരിയാർ CHC യിൽ ചികിൽസയിൽ പ്രവേശിപ്പിച്ചു.സംഘർഷം ശാന്തമായതിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബിൻ കുഴിവേലിൽ അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി മനോജ് രാജൻ സ്വാഗതമാശംസിച്ചു. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു.
മാങ്ങാ മോഷണവും തൊണ്ടിമുതൽ മോഷണവും നടത്തുന്ന പോലീസ് സേന കുറ്റകൃത്യങ്ങളുടെ പുതിയ തലങ്ങൾ തേടുകയാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു.യൂത്ത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ , ബ്ലോ ക്ക് സെക്രട്ടറി അലൈസ് വാരിക്കാട്ട്, വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് N അഖിൽ, DCC ജനറൽ സെക്രട്ടറിR ഗണേശൻ .,കോൺഗ്രസ് നേതാക്കളായ KA സിദ്ദിഖ്., ബാബു ആന്റപ്പൻ, രാജൻ കൊഴുവൻ മാക്കൽ, പ്രിയങ്കാ മഹേഷ്,N മഹേഷ് തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.