വണ്ടൻമേട് കൊച്ചറ മൈലാടുംപാറക്ക് സമീപം കടുവ കുഴിയിൽ വീണു
വണ്ടൻമേട് കൊച്ചറ മൈലാടുംപാറക്ക് സമീപം കടുവ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്.കേരള തമിഴ് നാട് അതിർത്തിയിലാണ് സംഭവം.വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കടുവയെ മയക്കു വെടി വച്ചു പിടികൂടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

