സ്വരം മാസിക മഴപ്പതിപ്പ് ( 21 മത് വാർഷികപ്പതിപ്പ്) പ്രകാശനം ചെയ്തു. ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ എൽദോ ഐസക്കിന് മാസിക കൈമാറി ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫാണ് ചടങ്ങ് നിർവ്വഹിച്ചത്

സ്വരം മാസിക മഴപ്പതിപ്പ് ( 21 മത് വാർഷികപ്പതിപ്പ്) പ്രകാശനം ചെയ്തു. ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ എൽദോ ഐസക്കിന് മാസിക കൈമാറി ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫാണ് ചടങ്ങ് നിർവ്വഹിച്ചത്. മാഗസിൻ എഡിറ്റർ പി എൽ നിസാമുദ്ദീൻ സ്വാഗതം പറഞ്ഞു,വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് അംഗം നിമ്മി ജയൻ അദ്ധ്യക്ഷയായിരുന്നു.
പ്രശസ്ത ആർട്ടിസ്റ്റും, (സ്വരം മാസിക ചീഫ് ആർട്ട് എഡിറ്റർ) ശില്പിയുമായ കെ.ആർ ഹരിലാൽ മുഖ്യ അഥിതിയായിരുന്നു' ചെറുതോണി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നിള മ്പിജു, ഇടുക്കി വിഷൻ സീനിയർ കറസ്‌പോണ്ടൻ്റ് ബിജു വൈശ്യം പറമ്പൻ,എഴുത്തുകാരി എൽജ ടോമി' സ്വരം മാസിക ചീഫ് കാർട്ടൂണിസ്റ്റ് കെ.ബി ബാലചന്ദ്രൻ , സബ് എഡിറ്റർ ലിജോ ശശിധരൻ എന്നിവർ പ്രസംഗിച്ചു.