ആർ മുരളീധരന്റെ 'കുളിരോലും ഓർമ്മകൾ തൊട്ടുണർത്തുന്നിതാ' എന്ന പുസ്തകം പ്രകാശനം ചെയ്തു
ആർ മുരളീധരൻ എഴുതിയ 'കുളിരോലും ഓർമ്മകൾ തൊട്ടുണർത്തുന്നിതാ' എന്ന പുസ്തകത്തിന്റെ പ്രകാശനം കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്നു. ജിജികെ ഫിലിപ്പിൽ നിന്നും എംസി ബോബൻ പുസ്തകം ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു. കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ജെ ജോസഫ്,സുഗതൻ കരുവാറ്റ, ,എസ് സൂര്യലാൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



