പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് നേഴ്സിങ് വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

Jun 4, 2025 - 15:18
 0
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം  വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് നേഴ്സിങ് വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു
This is the title of the web page

മനുഷ്യ വന്യജീവി സംഘർഷം പരമാവധി കുറയ്ക്കുവാൻ ലക്ഷ്യമിട്ടാണ് വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും വെള്ളവും ഒരുക്കുന്ന മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി വനം വകുപ്പ് നടപ്പാക്കി വരുന്നത്. ഇകാര്യങ്ങളിൽ പുതുതലമുറയ്ക്ക് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ചു വരുന്ന പരിപാടികളുടെ ഭാഗമായാണ് ഇടുക്കി മെഡിക്കൽ കോളേജ് ഗവൺമെൻറ് നഴ്സിംഗ് വിദ്യാർത്ഥികൾക്കായി വനം വന്യജീവി വിഭാഗം പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ സി ആനന്ദൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോസഫ് വർഗീസ് സെമിനാർ നയിച്ചു .വനം വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരായ ഷുക്കൂർ സന്തോഷ് കെ ആർ ഗോപാലൻ കുഞ്ഞപ്പൻ എന്നിവരും നഴ്സിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ഷിജി, വിദ്യാർത്ഥിനികളായ ഗൗതമി , അലീനജോൺ, ആർച്ചഅജയ്, സുജചാക്കോ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. വനത്തിൽ ഭക്ഷ്യവസ്തുക്കൾ എളുപ്പം നട്ടുപിടിപ്പിക്കുന്ന പുതിയ രീതിയായ വിത്തുണ്ട നിർമ്മാണവും വനപാലകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പരിചയപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow