നെടുംകണ്ടത് വാഹന മോഷ്ടാക്കൾ അറസ്റ്റിൽ

Jun 3, 2025 - 07:36
 0
നെടുംകണ്ടത് വാഹന മോഷ്ടാക്കൾ അറസ്റ്റിൽ
This is the title of the web page

 മുത്തൂറ്റ് ഫൈനാൻസിൽ നിന്നും ലേലത്തിൽ എടുത്ത വാഹനം മോഷ്ടിച്ചു കൊണ്ടുപോയ മുൻ ആർ സി ഓണറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം സ്വദേശിയായ ജോയ് മോൻ, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്‌, അഭിജിത്ത്, രാഹുൽ, മുഹമ്മദ്‌ ബാസിത്ത് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുത്തൂറ്റ് ഫൈനാൻസിൽ ഒന്നാംപ്രതി സറണ്ടർ ചെയ്ത മഹീന്ദ്ര താർ വാഹനം ലേലത്തിലൂടെ നേടുകയും കൈവശം വെച്ച് പേര് മാറ്റുന്ന പ്രോസസിംഗ് നടന്നുവരുവേ ഈ കേസിലെ ഒന്നാംപ്രതി തന്റെ സുഹൃത്തുക്കളായ രണ്ടും മൂന്നും നാലും പ്രതികളോട് ഒന്നിച്ച് നെടുങ്കണ്ടത്തെത്തി മഹീന്ദ്ര താർ വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള ജിപിഎസ് ന്റെ സഹായത്തിൽ വാഹനം കണ്ടെത്തി കടത്തിക്കൊണ്ടു പോവുകയായിരുന്നു.

കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ  നിർദ്ദേശാനുസരണം നെടുങ്കണ്ടം ഇൻസ്പെക്ടർ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ലിജോ P മണി, വിനോദ് കുമാർ,എബിൻ പ്രസാദ്, ASI ഹരികുമാർ,SCPO മാരായ ജോബിൻ എബ്രഹാം, ജോബി തോമസ്,CPO മാരായ സബീർഖാൻ, മിഥുമോൾ, ജയശ്രീ,

കട്ടപ്പന ഡിവൈഎസ്പിയുടെ സ്കോഡ് അംഗങ്ങളായ അനീഷ്,സുബൈർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. വാഹനം കണ്ടെടുത്തിട്ടുണ്ട്. നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow