സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇൻസ്റ്റലേഷൻ പ്രോഗ്രാമും , ഫാമിലി മീറ്റും കട്ടപ്പനയിൽ നടന്നു

പ്രമുഖ ഇന്റർനാഷണൽ ക്ലബ്ബായ, സിനിയർ ചേബർ ഇന്റർനാഷണലിന്റെ, കട്ടപ്പന ലീജിയൻ, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലീജിയൻ പ്രസിഡണ്ട് ലിജു പമ്പാവാസൻ അധ്യക്ഷത വഹിച്ച യോഗം, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വന സ്പർശമാകുന്ന "കാരുണ്യാ " പദ്ധതിയുടെ ഉദ്ഘാടനവും, മറ്റു വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു. കട്ടപ്പനയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ,കലാ മേഖലകളിൽ തിളങ്ങിയ വിവിധ പ്രതിഭകളെ പ്രോഗ്രാമിൽ ആദരിച്ചു. 2025 - 26 വർഷത്തെ ഭാരവാഹികളായി ജേക്കമ്പ് എബ്രഹാമും ടീമും സത്യചെയ്ത് ചുമതലയേറ്റു.