കേരള യൂത്ത് ഫ്രണ്ട് ജേക്കബ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ട സാധനസാമഗ്രികൾ ഒരുക്കുക എന്ന കടമ കേരള യൂത്ത് ഫ്രണ്ട് ജേക്കബ് നാളുകളായി ചെയ്തു വരുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലയിലും പരിപാടി നടപ്പിലാക്കുന്നു. ബുക്കുകൾ,കുട,ബാഗ് തുടങ്ങിയ സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചത്.
അറിവിന്റെ വിസ്ഫോടനം നടക്കുന്ന നാളുകളിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്, എന്നാൽ മനുഷ്യത്വം എക്കാലവും എല്ലാ മേഖലയിലും കൂടിയേ തീരൂ. ഓരോ വിദ്യാർത്ഥികളും പഠന രംഗത്തെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ നിരവധി ആളുകൾ പാർട്ടി മെമ്പർഷിപ്പിലേക്ക് കടന്നുവന്നു. ജില്ലാ പ്രസിഡന്റ് ബിനു പെരുമന അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് പ്രസിഡണ്ട് സാം ജോർജ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് ടോമി പുളിമൂട്ടിൽ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് സിബിച്ചൻ മനക്കൽ എന്നിവർ സംസാരിച്ചു.