കട്ടപ്പന മർച്ചന്റ് അസോസിയേഷൻ 54-ാ മത് വാർഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ജൂൺ 1ന്

കട്ടപ്പന നഗരത്തിന്റെ വ്യാപാര രംഗത്ത് സംഘടനാപരമായ ശക്തി പകർന്നു നൽകുന്ന കട്ടപ്പന മാർച്ചന്റ് അസോസിയേഷന്റെ 54 മത് വാർഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ആണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കട്ടപ്പന കല്ലറക്കൽ റസിഡൻസിയിൽ വച്ച് നടക്കുന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷത വഹിക്കും.
യോഗത്തിൽ കുടുംബ സുരക്ഷാനിധി വിതരണം നടക്കും . കട്ടപ്പനയിൽ മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ഒപ്പം പദ്ധതിയിലേക്ക് കൂടുതൽ ആളുകൾക്ക് അംഗത്വം നൽകും. വ്യാപാരിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ സുരക്ഷ, ക്ഷേമം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ പദ്ധതി ജില്ലാ ചെയർമാൻ ഡയസ് പുല്ലൻ വിശദീകരണം നൽകും.
വാർഷിക യോഗത്തിൽ എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാവായ നൂപ അനൂപിനെയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിക്കും, അംഗങ്ങളായിട്ടുള്ള 90 വയസു കഴിഞ്ഞവരെ ആദരിക്കും കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനവും വിശദീകരണങ്ങളും നടക്കും .
ജില്ല വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ്, എം കെ തോമസ് , ഷിജോ തടത്തിൽ, ജോഷി കുട്ടട, കെ പി ബഷീർ, സാജു പട്ടരുമഠം , മുംതാസ് ഇബ്രാഹിം ഷിയാസ് എ കെ , സിജോ മോൻ ജോസ് എന്നിവർ സംസാരിക്കുമെന്നും നേതാക്കളായ സാജൻ ജോർജ്, ജോഷി കുട്ടടാ, സിജോമോൻ ജോസ്, കെ പി ബഷീർ, എം കെ തോമസ്, സാജു പട്ടുരുമഠം , ബൈജു എബ്രഹാം , രമണൻ പടണയിൽ എന്നിവർ പറഞ്ഞു.