കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റത്തിന്റെ 10-ാമത് ചരമ വാർഷികവും സ്‌മരണിക പ്രകാശനവും വെള്ളയാംകുടിയിൽ നടന്നു

രാവിലെ 9.45ന് സെന്റ്ന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന വിശുദ്ധ ' വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യാകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്‌മരണ സമ്മേളനം എ ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.അഡ്വ.ഫ്രാൻസിസ് ജോർജ് എംപി സ്‌മരണിക പ്രകാശനം ചെയ്തു.
കെഎസ്‌സി ജില്ലാ പ്രസിഡൻ്റ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻഎന്നീ നിലകളിൽ ജോണി പൂമറ്റം പ്രവർത്തിച്ചിട്ടുണ്ട്.കട്ടപ്പന ടൗണിന്റെ വികസനം,കമ്പത്തിനും നെടുങ്കണ്ടത്തിനും പോകാനുള്ള ബൈപ്പാസ് റോഡ്,ആനവിലാസം വഴിയുള്ള കട്ടപ്പന- കുമളി റോഡ് തുടങ്ങിയവയൊക്കെ പി.ജെ ജോസഫ് പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ജോണി പൂമറ്റം കൊണ്ടുവന്ന പദ്ധതികളാണ്.
അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ് അധ്യക്ഷനായിരുന്നു.ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാക്കുന്നേൽ,യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി,നഗരസഭ ചെയർപേഴ്സൺ ബീന ടോമി,ശ്രീനഗരി രാജൻ,അനിൽ കൂവപ്ലാക്കൽ,വി ആർ സജി, അഡ്വ. കെ.ജെ.ബെന്നി,തോമസ് പെരുമന, സാജൻ ജോർജ്,വി ആർ ശശി,തോമസ് മൈക്കിൾ, വർഗീസ് വെട്ടിയാങ്കൽ, പി. ഒ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.