എംജി സർവ്വകലാശാല ബിഎസ് സി കണക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നൂപ അനൂപിനെ മന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു

എംജി സർവ്വകലാശാല ബിഎസ് സി കണക്ക് പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടി കട്ടപ്പനയ്ക്ക് അഭിമാനമായി മാറിയത്. സുവർണ്ണ ഗിരി വീരശേരിതറയിൽ അനൂപ് സത്യന്റെ മകളാണ് നൂപ. കുട്ടിക്കാലം മുതൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന നൂപ ഇതിനോടകം നിരവധി നേട്ടങ്ങൾ നേടിയിട്ടുണ്ട്. സിവിൽ സർവീസ് ആണ് അടുത്ത ലക്ഷ്യം.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വീട്ടിലെത്തിയാണ് നുപയ്ക്ക് അനുമോദനം നൽകിയത്. പൊന്നാട അണിയിച്ച് ആദരിച്ചു. മന്ത്രി റോഷി അഗസ്റ്റിനൊപ്പം നേതാക്കളായ അഡ്വക്കേറ്റ് മനോജ് എം തോമസ്, ബിജു വാഴപ്പനാടി , ജോമറ്റ് ഇളന്തുരുത്തിയിൽ ,ജോസ് എട്ടിയിൽ, ബാബു തൊട്ടിയിൽ , ദേവസ്യ , ജോമോൻ വള്ളൊമാലി എന്നിവരും ഉണ്ടായിരുന്നു.