കട്ടപ്പനയിലെ സ്ഥിരമായ വൈദ്യുതി മുടക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി

മഴ ആരംഭിച്ചോടെ കെ എസ് ഇ ബി കട്ടപ്പന ഡിവിഷന്റെ കീഴിൽ വൈദ്യുതി മുടക്കം സ്ഥിരമായിരിക്കുകയാണ്. ദിവസങ്ങളോളം ആണ് പല മേഖലയിലും വൈദ്യുതി മുടങ്ങിയിരിക്കുന്നത്.ഇതോടെ യാണ്
കട്ടപ്പന നഗരത്തിലും നഗരസഭാ പരിധിയിലും വൈദ്യുതി മുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നത്. കെഎസ്ഇബി അധികൃതർക്ക് വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി.മഴ ആരംഭിച്ചതോടെ മുപ്പത് മിനിറ്റ് ഇടവെട്ട് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ് നിലവില്‍. ഇത് ബക്കറി, ബോര്‍മ, മെഡിക്കല്‍ സ്‌റ്റോര്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.
ബില്ലടക്കാന്‍ താമസിക്കുമ്പോള്‍ ഫ്യൂസ് ഊരാന്‍ കാണിക്കുന്ന അതേ വേഗത തടസങ്ങള്‍ പരിഹരിക്കാനും കാണിക്കണമെന്ന് വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു. വേനല്‍ക്കാലത്ത് നിരന്തരം ടച്ച് വെട്ടുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് കെഎസ്ഇബിയുടെ സ്ഥിരം രീതിയാണ്.
ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ മഴക്കാലത്ത് തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനാണെന്ന വാദമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്നാല്‍ ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ നഗരത്തില്‍ വൈദ്യുതി മുടങ്ങും. മഴ അരംഭിച്ചശേഷമാണ് മരം വെട്ടല്‍ അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. ഇത് നഗരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനും കാരണമായി.ശക്തമായ മഴ പെയ്യുമ്പോള്‍ റോഡ് ബ്ലോക്ക് ചെയ്ത് സാധാരണക്കാരെ വലക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
കരാര്‍ തൊഴിലാളികളെ ഏല്‍പ്പിച്ചിരിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തതാണ് കാരണം. അവരെ സഹായിക്കുന്ന നിലപാടാണ് കെഎസ്ഇബി അധികൃതര്‍ സ്വീകരിക്കുന്നത്. കട്ടപ്പന നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ കുത്തിയിരിപ്പ് സമരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കൾ പറഞ്ഞു .