പുനർനിർമാണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡ് അനധികൃതമായി സാമൂഹ്യവിരുദ്ധർ തുറന്നു നൽകിയെന്ന് പരാതി

May 29, 2025 - 15:20
 0
പുനർനിർമാണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡ് അനധികൃതമായി സാമൂഹ്യവിരുദ്ധർ തുറന്നു നൽകിയെന്ന് പരാതി
This is the title of the web page

 നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇടശ്ശേരി ജംഗ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡ് നവീകരണം ആരംഭിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് റോഡ് ഉയർത്തി ടൈലുകൾ പാകിയിരുന്നു. തുടർന്ന് 20 ദിവസത്തേക്കാണ് റോഡ് അടച്ചിട്ടിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവേശനം നിരോധിച്ചുകൊണ്ട് വച്ചിരുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ സാമൂഹിക വിരുദ്ധർ എടുത്തുമാറ്റിയെന്നാണ് പരാതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുന്നറിയിപ്പ് സംവിധാനങ്ങൾ എടുത്തു മാറ്റിയതോടെ ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഇതുവഴി കടന്നു വരുന്നതിന് കാരണമായി. ഇത് പുനർനിർമ്മിച്ച റോഡ് ഉറപ്പു വരുന്നതിനു മുമ്പ് ഇളകുന്നതിനും കാരണമായിട്ടുണ്ട്. ടൈലുകൾ പാകിയ റോഡ് വീണ്ടും ഇളകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത് . നഗരസഭ അധികൃതർ സ്ഥലത്തെത്തി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചപ്പോൾ തടസ്സവുമായി ചില വ്യാപാരികൾ രംഗത്തെത്തുകയും മനപ്പൂർവം പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്തെന്നും പരാതിയുണ്ട്. നഗരസഭ ഉദ്യോഗസ്ഥർ നിലവിൽ വീണ്ടും റോഡിലെ ഗതാഗതം നിരോധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow