വണ്ടിപ്പെരിയാർ ഗവ. പോളിടെക്‌നിക് കോളേജ് സിൽവർ ജൂബിലി നിറവിൽ

May 29, 2025 - 11:59
May 29, 2025 - 12:00
 0
വണ്ടിപ്പെരിയാർ ഗവ. പോളിടെക്‌നിക് കോളേജ് സിൽവർ ജൂബിലി നിറവിൽ
This is the title of the web page

പീരുമേട് നിയോജക മണ്ഡലത്തിലെ ഏക സർക്കാർ പ്രൊഫഷ‌ണൽ കോളേജ് ആയ  വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളേജ് സിൽവർ ജൂബിലി നിറവിൽ. ജൂബിലിയുടെ ഭാഗമായി നിർമിച്ച അക്കാദമിക് ബ്ലോക്കിൻ്റെ ഉദ്ഘാടനം 29ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. കിഫ് ബി ഫണ്ടിൽനിന്നും 9.63 കോടി രൂപാ ചിലവിൽ കിറ്റ്കോയുടെ മേൽനോട്ടത്തിൽ നാലുനില മന്ദിരമാണ് ഇപ്പോൾ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അക്കാദമിക് ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ലാബുകൾ സെമിനാർ ഹാൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ വിശാലമായ ലൈബ്രറി, പ്ലേഗ്രൗണ്ട്, ലേഡീസ് ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങൾ കൂടി നിലവിലുണ്ട്. ഹൈറേഞ്ച് മേഖലയിൽ ഒരു ഓൺലൈൻ എക്‌സാമിനേഷൻ സെന്റർ ഇല്ലാത്തതിനാൽ അടിസ്‌ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഓൺലൈൻ എക്‌സാമിനേഷൻ സെൻ്ററിനുള്ള പരിശ്രമവും നടത്തിവരുന്നതായി കോളേജ് പ്രിൻസിപ്പൽ ബി. അഞ്ജു, കോളജ് അധ്യാപകരായ ജോൺസൻ ആൻ്റണി, ഇർഷാദ് ഖാദർ എന്നിവർ അറിയിച്ചു.

29ന് രാവിലെ ഒൻപതിന് നടക്കുന്ന സമ്മേളനത്തിൽ പീരുമേട് എം.എൽ.എ വാഴൂർ സോമൻ അധ്യക്ഷതവഹിക്കും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, കേരള സഹകരണ പെൻ ഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ് രാജൻ, മുൻ പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ എന്നിവർ പങ്കെടുക്കും. 

സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഉച്ചയ്ക്ക് 12.30 മുതൽ പൂർവ്വ അധ്യാപക വിദ്യാർഥി സംഗമം നടക്കും ഉച്ചയ്ക്ക് 2.30 ന് ഭദ്ര മ്യൂസിക് ആലപ്പുഴ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ. വൈകിട്ട് 5.30ന് ഏഷ്യാനെറ്റ് കോമഡി സ്‌റ്റാർസ് ഫെയിം പ്രജീഷ് കുട്ടിക്കൽ സജീവ് ഗോവിന്ദ് എന്നിവർ നയിക്കുന്ന സൂപ്പർ ടാലന്റ് ഷോ, 7.30ന് പ്രണവം ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow