അയ്യപ്പൻകോവിൽ ഹെവൻവാലി പാറക്കൽ പുഷ്പം ഹൃദയരാജിന്റെ വീടിനു മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും അടർന്നുവീണ് വീട് പൂർണമായി തകർന്നു
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഇന്നലെ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ഹെവൻവാലി പാറക്കൽ പുഷ്പം ഹൃദയരാജിന്റെ വീടിനു മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും അടർന്നുവീണ് വീട് പൂർണമായി തകർന്നു . ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന മകനും മരുമകളും പേരക്കുട്ടികളും തലനാരിക്ക് ആണ് രക്ഷപ്പെട്ടത്. താൽക്കാലികമായി കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.



