കേരള മുനിസിപ്പൽ/കോർപ്പറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് INTUC പ്രക്ഷോഭത്തിലേക്ക്;29 ന് ധർണാ സമരം നടത്തും

29-5-2025 വ്യാഴാഴ്ച മുനിസിപ്പൽ/കോർപറേഷനുകളിൽ വഞ്ചനാദിനം ആചരിക്കുന്നു.മുനിസിപ്പൽ/കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരെ പൊതുസർവ്വീസിൽ ഉൾപ്പെടുത്തുക,അർദ്ധസർക്കാർ ജീവനക്കാരായ കണ്ടിജന്റ് വിഭാഗം ജീവനക്കാരെ സ്പെഷ്യൽ റൂൾ ഉണ്ടാക്കി കണ്ടിജന്റ് വിഭാഗം ജീവനക്കാരെ നിരാലംബരാക്കുവാനുള്ള ശ്രമം ചെറുത്തു പരാജയപ്പെടുത്തുക,
സ്വന്തം താൽപ്പര്യത്തിനായി സംഘടനാശക്തി ദുർവിനിയോഗം ചെയ്യുന്ന വർക്കേഴ്സ് ഫെഡറേഷൻ ജന.സെക്രട്ടറി കണ്ണൻമൂല വിജയകുമാർ കണ്ടിജന്റ് ജീവനക്കാരുടെ ഇടയിൽ ഇത്തിൾക്കണ്ണിയായി മാറുന്നത് അവസാനിപ്പിക്കുക,സ്പെഷ്യൽ സർവ്വീസ് റൂളിൽ നിന്നും സർക്കാർ പിന്തിരിയുക,കണ്ടിജന്റ് ജീവനക്കാരുടെ പൊതു സർവ്വീസ് പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന ചിദ്ര ശക്തികൾക്കെതിരെ ജാഗരൂകരാകുക,
ഭരണത്തിന്റെ തണലിൽ തൊഴിലാളി വഞ്ചകരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക, ഒരു വകുപ്പിൻ കീഴിൽ രണ്ടുതരം നിയമം സർക്കാർ ഉപേക്ഷിക്കുക,പെൻഷൻ പ്രായം 65 വയസ്സായി ഉയർത്തുക,5 വർഷം പൂർത്തിയാക്കിയ എല്ലാ ഡെയ്ലി വേജസ് കണ്ടിജന്റ് ജീവനക്കാരെയും സ്ഥിരപ്പെടുത്തുക,ഡെയ്ലിവേജസ് സർവ്വീസ് പകുതിയായി നിജപ്പെടുത്തി റഗുലർ സർവ്വീസിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് 29ാം തീയതി ഒരു മണിക്ക് കട്ടപ്പന മുനിസിപ്പൽ ഓഫീസിന് മുമ്പിൽ ധർണ്ണ സമരം നടത്തുന്നത് എന്ന് പ്രസിഡന്റ് സിബി പാറപ്പായിൽ അറിയിച്ചു.