കൊച്ചു തോവാള നോർത്ത് 11-ാം വാർഡ് കുടുംബ സംഗമം നടന്നു

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു വരുന്നത്. സംഘടനയുടെ ശക്തി വർദ്ധിപ്പിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക, ഭാവി പദ്ധതികളുടെ മുന്നൊരുക്കങ്ങളുടെയും ഭാഗമായിട്ടാണ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചു തോവാള നോർത്ത് 11-ാം വാർഡ് കുടുംബ സംഗമം യുഡിഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
ബീന ടോമി അദ്ധ്യക്ഷയായിരുന്നു കെ ജെ .ബെന്നി മുതിർന്ന പ്രവർത്തകരെ ആദരിച്ചു. സിജു ചക്കുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജോയി ആനിത്തോട്ടം, സിബി പാറപ്പായിൽ, പിസി മാത്യു, ഷാജി നടയ്ക്കൽ ,ജോസ് മുത്തനാട്ട്, ബിജു ചെരുവിൽ, ബിനോയി വെണ്ണിക്കുളം,ജിതിൻ ജോയി, ജോർജ് കുട്ടി നടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.