കഴിഞ്ഞ എസ് എസ് എൽ സി ,+2 പരീക്ഷയിലും ഫുൾ A+ വാങ്ങിയ വിദ്യാർത്ഥികളെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

നേഹൽ സാറ സിജു ചക്കുംമൂട്ടിൽ, പാർവ്വതി എം ആർ മതിലകത്ത് , അഭിൻ സാബു മുളങ്ങാശേരിൽ എന്നീ വിദ്യാർത്ഥികളെയാണ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ടിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്. കുട്ടികളുടെ ഭവനങ്ങളിൽ എത്തി ഷാൾ അണിയിച്ച് മൊമൻന്റോ നൽകി കൈമാറി.
മാതാപിതാക്കളുടെ സ്വപ്നങ്ങൾ ഈ മക്കളിലൂടെ പൂർത്തീകരിക്കപ്പെടുവാൻ കഴിയട്ടെ എന്ന് ജോസ് മുത്തനാട്ട് പറഞ്ഞു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ ,കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജോസ് ആനക്കല്ലിൽ , പി എസ് മേരി ദാസൻ , ലീലാമ്മ ബേബി, സജിമോൾ ഷാജി, ഐ ബി മോൾ രാജൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ എന്നിവർ പങ്കെടുത്തു..