വ്യാപാരി വ്യവസായി ഏകോപന സമതി ഉപ്പുതറ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു

വ്യാപാരി വ്യവസായി ഏകോപന സമതി ഉപ്പുതറ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഉപ്പുതറ വ്യാപാരഭവനിൽ. പ്രസിഡന്റ് സിബി മുത്തുമാക്കുഴിയുടെ അധ്യക്ഷതയിൽ നടന്നു.ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളുർ സെക്രട്ടറി PN രാജു തുടങ്ങിയ ജില്ല നിയോജകമണ്ഡലം നേതാക്കൾ പങ്കെടുത്തു.
കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ച് പാസ്സാക്കുകയും, തൊഴിൽ മേഖലയിൽ നിന്നും പിരിഞ്ഞു പോയ വ്യാപരികളെയും ചുമട്ടുതൊഴിലാളികളെയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.കൂടാതെ ഈ വർഷം SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. 10.30 ന് യോഗം അവസാനിച്ചു.