എംജി സർവ്വകലാശാല ബിഎസ് സി കണക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നൂപ അനൂപിനെ സിപിഐഎം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉപഹാരം കൈമാറി

സിപിഐഎം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൂപ അനൂപിന് അനുമോദനം ഒരുക്കിയത്. എംജി സർവ്വകലാശാല ബിഎസ് സി കണക്ക് പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടി കട്ടപ്പനയ്ക്ക് അഭിമാനമായി മാറിയത്. സുവർണ്ണ ഗിരി വീരശേരിതറയിൽ അനൂപ് സത്യന്റെ മകളാണ് നൂപ. കുട്ടിക്കാലം മുതൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന നൂപ ഇതിനോടകം നിരവധി നേട്ടങ്ങൾ നേടിയിട്ടുണ്ട്. സിവിൽ സർവീസ് ആണ് അടുത്ത ലക്ഷ്യം. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് വീട്ടിലെത്തി നൂപയ്ക്ക് ഉപഹാരം കൈമാറി.
സിപിഐഎം നേതാക്കളായ വി ആർ സജി , മാത്യു ജോർജ്, എം സി ബിജു, ലിജോബി ബേബി, എം എ സുരേഷ്, രാജൻകുട്ടി മുതുകുളം എന്നിവരുടെ നേതൃത്വത്തിലാണ് അനുമോദനം നൽകിയത്.