ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) അവധി

May 25, 2025 - 17:47
 0
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) അവധി
This is the title of the web page

ഇടുക്കി ജില്ലയിൽ നാളെ (26) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്തുവാൻ പാടുള്ളതല്ല. മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളിൽ അത്തരം കുട്ടികൾ അവധി മൂലം വീട്ടിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അങ്കണവാടി അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിർദേശങ്ങൾ ഐ സി ഡി എസ് സൂപ്പർവൈസർ അങ്കണവാടി അധ്യാപകർക്ക് നൽകേണ്ടതുമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow