മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു

മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 11 മണിയോടുകൂടിയാണ് മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പടർത്തി തെരുവുനായ ആക്രമണം ഉണ്ടായത്.
മൂന്നാർ സന്ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശികൾ, എറണാകുളം സ്വദേശികൾ, മൂന്നാറിലെ വ്യാപാരികൾ, പ്രദേശവാസികൾ എന്നിവർക്കാണ് കടിയേറ്റത്. മൂന്നാർ ടൗണിൻ്റെ പരിസര പ്രദേശങ്ങളായ പെരിയാവാര സ്റ്റാൻഡ്, മൂന്നാർ കോളനി, രാജമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരുവുനായ ആക്രമണം ഉണ്ടായതായി പരിക്കേറ്റവർ പറഞ്ഞു.