ഉപ്പുതറയിൽ ഇക്കോ ഡവലപ്പ്മെൻ്റ് കമ്മറ്റി -വിൻഡി വാക്ക് ട്രക്കിംഗ് നേതൃത്വത്തിൽ പഠനോപകരണ വിതരണവും - ലഹരി വിരുദ്ധ ക്യാംപും നടത്തി

കേരളാ ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻ്റ്, ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ - സാങ്ചറി,ഇടുത്തി - തട്ടേക്കാട് ഫോറസ്റ്റ് ഡവലപ്പ്മെൻ്റ് ഏജൻസി,വിൻഡി വാക്ക് ട്രക്കിംഗ് നേതൃത്വത്തിൽ കോതപാറ, കുമരികുളം , കൂവലേറ്റം, ഇ ഡി സി കളുടെ കീഴിൽ വരുന്ന മൂന്നുറോളം കുട്ടികൾക്കാണ് പഠനോപകരണ വിതരണം നടത്തിയത്.ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ഇ.ഡി.സി ചെയർമാൻ ജോമോൻ മണ്ണാറത്ത് അധ്യക്ഷനായി.
ഇ ഡി സി കളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന പഠനോപകരണ വിതരണമാണ് മൂന്ന് ഇ ഡി സി കളുടെ സംയുക്ത നേതൃത്വത്തിൽ നടക്കുന്ന വിൻഡി വാക്ക് ട്രക്കിംഗ് പ്രോഗ്രാമിന്റെ പേരിൽ നടത്തിയത്.
പഠനോപകരണ വിതരണത്തിനൊപ്പം നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപ് വിമുക്തി നോഡൽ ഓഫീസർ എം.സി സാബുമോൻ നയിച്ചു.അസി: വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ആശാ ആൻ്റണി,കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ സജിമോൻ ജോസഫ് കുട്ടംതടം ,ഇ.ഡി.സി സെക്രട്ടറി ബി സുജിത് എന്നിവർ പ്രസംഗിച്ചു.