രാജകുമാരിയിൽ വീടിന് മുകളിലേക്ക് മരം വീണു

രാജകുമാരിയിൽ വീടിന് മുകളിലേക്ക് മരം വീണു. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലാണ് മരം കടപുഴകി വീണത്.രാജകുമാരി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന പാറയ്ക്കൽ മേരിയുടെ വീടിന് മുകളിലേക്കാണ് മരം വീണത്.
മേൽകൂര തകരുകയും ഭിത്തിക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തു.ആസ്ബറ്റോസ് ഷീറ്റ് തകർന്ന് വീണ് വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ പറ്റി. വീട്ടുകാർ പരുക്ക് ഏൽക്കാതെ രക്ഷപെട്ടു.