വെള്ളിയാഴ്ച രാത്രി കോഴിമല പാമ്പാടികുഴിയിൽ കാട്ടാന എത്തി.നിരവധി കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു.പ്രദേശത്ത് നിരന്തരം കാട്ടാനശല്യം ഉണ്ടാവാറുണ്ട്. തീറ്റ തേടിയെത്തുന്ന കാട്ടാന ഏലം,കാപ്പി, കുരുമുളക്,വാഴ തുടങ്ങിയ ദേഹണ്ഡങ്ങൾ നശിപ്പിച്ചു. കാട്ടാന ശല്യത്താൽ ദുരിതത്തിൽ ആയിരിക്കുകയാണ് പ്രദേശത്തെ കർഷകർ.