മലേഷ്യയിൽ വീട്ടുജോലിക്കിടെ പൊള്ളലേറ്റ കട്ടപ്പന സ്വദേശിനിയെ നാട്ടിലെത്തിച്ചു പൊള്ളലേറ്റത് മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തിയ 42 സ്ത്രീകളിൽ ഒരാൾക്ക് :

May 24, 2025 - 08:26
 0
മലേഷ്യയിൽ വീട്ടുജോലിക്കിടെ പൊള്ളലേറ്റ കട്ടപ്പന സ്വദേശിനിയെ നാട്ടിലെത്തിച്ചു
പൊള്ളലേറ്റത് മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തിയ 42 സ്ത്രീകളിൽ ഒരാൾക്ക് :
This is the title of the web page

മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി അവിടെ വീട്ടു ജോലിക്കിടെ ഗുരുതരമായി പൊ ള്ളലേറ്റ ഇടുക്കി കട്ടപ്പന സ്വദേശിനി മിനി ഭാർഗവനെ (54) എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചു. ചികിത്സയ്ക്ക് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന മിനിയുടെ ചികിത്സ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഏകോപിപ്പിക്കുമെന്നു മന്ത്രി വീ ണാ ജോർജ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുളകരമേട് കരിമാലൂർ സ്വദേശി മിനി ഭാർഗവനെ വ്യാഴാഴ്‌ച രാത്രി 11.30 നാണ് എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചത്. ജോലി ചെയ്തിരുന്ന വീട്ടിൽനിന്നു പൊള്ളലേറ്റ് മാർച്ച് 7നു മലേഷ്യയിലെ പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർഛിച്ചതോടെ മിനിയുടെ ആരോഗ്യ സ്‌ഥിതി കൂടുതൽ വഷളായി.

മിനിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ടത്. തുടർന്ന് മലേഷ്യയിലെ ലോക കേരള സഭ പ്രതിനിധി കൾക്കു വിവരം കൈമാറി. ലോകകേരള സഭ അംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിന്റെ അന്വേഷണത്തിലാണ് 2 മാസത്തിലേറെയായി 26 ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ് വെൻ്റിലേറ്ററിന്റെ സഹായമില്ലാതെ, ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാ നാവാതെ അബോധാവസ്‌ഥയിൽ കഴിയുന്ന മിനിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്.

തുടർന്ന് ആത്മേശനും മലേഷ്യയിലെ ഇന്ത്യൻ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹിയായ ശശികുമാർ പൊതുവാളും ചേർന്ന് ഇന്ത്യൻ എംബസിയെ സമീപിച്ചു. വിശദമായ അന്വേഷണത്തിൽ, ജോലി വീസ നൽകാമെന്ന വ്യാജേന ഗാർഹിക തൊഴിലാളികളായി സന്ദർശക വീസയിൽ മലേഷ്യയിലേക്കു കട ത്തിയ മിനിയുടെ സഹോദരിയടക്കം 42 സ്ത്രീകളിൽ ഒരാൾ മാത്രമാണു മിനിയെന്ന് കണ്ടെത്തി.ഏജന്റിന്റെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടറിലേക്കു മാറ്റിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ ലേബർ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ തൊഴിലുടമയ്ക്കും ഏജന്റിനുമെതിരെയുള്ള നടപടികൾ വേഗ ത്തിലാക്കി.

തുടർന്ന് ആശുപ്രതി അധികൃതരും എംബസി ഉദ്യോഗസ്‌ഥരും നടത്തിയ ചർച്ചയുടെ ഫലമായി തുടർചികിത്സയ്ക്കായി മിനിയെ നാട്ടിലെത്തിക്കാനും അവസരമൊരുങ്ങി. നോർക്കയുടെ നേതൃത്വത്തിലാണു മിനിയെ കൊച്ചിയിലെത്തിച്ച ശേഷമുള്ള സൗകര്യങ്ങൾ ഒരുക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow