ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി പാർട്ടി അംഗ്വത്വം സ്വീകരിച്ചെന്ന് ബിജെപി

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി പാർട്ടി അംഗ്വത്വം സ്വീകരിച്ചെന്ന് ബിജെപി. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു.